പത്തൊമ്പതാം നൂറ്റാണ്ട് ; വിനയന്റെ തിരിച്ചു വരവ്
പത്തൊൻപതാം നൂറ്റാണ്ട് വിനയന്റെ ഗംഭീര തിരിച്ചുവരവ്.. ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ.. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിൽസൺ തകർത്തു.. കയാധു ലോഹറിന്റെ കൈയ്യിൽ നങ്ങേലി ഭദ്രം.. ഇനിയുമുണ്ട് എടുത്തു പറയാൻ അനൂപ് മേനോന്റെ മഹാരാജാവ്, ചെമ്പൻ വിനോദിന്റെ കായംകുളം കൊച്ചുണ്ണി.. വിഷ്ണു വിനയ് യുടെ കണ്ണകുറുപ്.. പിന്നെ പൂനം ബജ്വ, ഇന്ദ്രൻസ്, സെന്തിൽ, മണികണ്ഠൻ, എല്ലാവരും തന്നെ അവരവരുടെ റോളുകൾ ഗംഭീരമാക്കി. തന്നെ നായകനാക്കി ഇങ്ങനെയൊരു ചരിത്ര സിനിമ എടുക്കാൻ വിനയനിൽ ഉണ്ടായിരുന്ന ആത്മവിശ്വാസത്തിനു ഒരു കുറവും തട്ടാത്ത രീതിയിൽ സിജു ആ വേഷം നന്നായിട്ട് അവതരിപ്പിച്ചു. മലയാളത്തിനു വിനയൻ സമ്മാനിച്ച ഒരു ദൃശ്യവിസ്മയമാണ് ശെരിക്കും പത്തൊൻപതാം നൂറ്റാണ്ട്. പത്തൊൻപതാം നൂറ്റാണ്ട് എന്ന പേരിനോട് നീതി പുലർത്താൻ ഒരുപാട് സംഭവങ്ങളും സന്ദർഭങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് വിനയൻ ഒരുക്കിയ മലയാളത്തിലെ ബാഹുബലി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ. മലയാളത്തിൽ ഇതുവരെ വന്നിരിക്കുന്നതിൽ ഇതുപോലെയുള്ള പീരിയോടിക് അല്ലെങ്കിൽ ഹിസ്റ്ററിക് സിനിമകൾ വളരെ കുറവാണ്. മാമങ്കം, മരക്കാർ തുടങ്ങിയ ചിത്രങ്ങൾ ഇറങ്ങിയെങ്കിലും മലയാളികൾക