ഭിന്ന ശേഷിക്കാരെ കൈവിടില്ല എലിക്കുളം
ഭിന്ന ശേഷിക്കാരെ കൈവിടില്ല എലിക്കുളം
എലിക്കുളം: വൈകല്യങ്ങളുമായി ജനിച്ചവരും, ജീവിതയാത്രയിൽ വൈകല്യങ്ങൾ സംഭവിച്ചവരുമായ ആളുകളെ ചേർത്തു പിടിക്കുകയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഇതിൻ്റെ ആദ്യപടിയെന്നോണം ഭിന്ന ശേഷിക്കാർക്കാർക്കായി ഒരു സ്കൂൾ ആരംഭിക്കുകയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഉരുളികുന്നം ഉദയ അംഗനവാടിക്ക് സമീപമാണ് സ്കൂൾ നിർമ്മിക്കുന്നത്. പതിനെട്ടു വയസ്സുവരെയുള്ള കുട്ടികൾക്കൾക്കാണ് സ്കൂൾ ആരംഭിക്കുന്നത്. മാണി സി. കാപ്പൻ എം.എൽ.എ. യുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനായും, കുടുംബശ്രീ മുഖേന സാമൂഹ്യനീതി വകുപ്പിൽ നിന്ന് 25 ലക്ഷം രൂപ സ്കൂൾ ഉപകരണങ്ങൾക്കായും ലഭിക്കും. ഭിന്നശേഷിക്കാർക്കുള്ള മൈക്രോ സംരംഭങ്ങൾ ( ബുക്ക് ബൈൻ്റിങ്ങ് ,കുട നിർമ്മാണം, ലോഷൻ നിർമ്മാണം etc ) ഇതിൻ്റെ ഭാഗമായി ഉണ്ടാവും.
പഞ്ചായത്തിലുള്ള ഭിന്നശേഷിക്കാരായ കലാകാരൻമാരേയും മറ്റുള്ളവരേയും കൂട്ടിയുള്ള ഒരു ഗാനമേള ട്രൂപ്പ് ആരംഭിക്കുവാനും പഞ്ചായത്ത് തയ്യാറെടുക്കുകയാണ്. ഇവർ നിർമ്മിക്കുന്ന ഉല്പന്നങ്ങൾ പഞ്ചായത്ത് മുൻകൈയെടുത്ത് വിറ്റഴിക്കും. സ്കൂളിൽ എലിക്കുളം പഞ്ചായത്തിലുള്ള ഭിന്നശേഷിക്കാരെ കൂടാതെ മറ്റു പഞ്ചായത്തുകളിലുള്ള ഭിന്നശേഷിക്കാർക്കും പ്രവേശനം ഉണ്ടാവും. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ ഉയർത്തുന്നതിനായി സംഗീത ഉപകരണങ്ങളുടെ പരിശീലനം, ചിത്രരചന, മറ്റ് മാനസിക ഉല്ലാസം നല്കുന്ന കാര്യങ്ങൾ എല്ലാം സ്കൂളിൽ ഉണ്ടാവും. രാവിലെ ഇവരെ സ്കൂളിൽ എത്തിക്കുവാനും തിരികെ വിട്ടിലെത്തിക്കുവാനുള്ള വാഹനവും ഒരു സഹായിയേയും ഒരുക്കും. ഇതിൻ്റെയെല്ലാം ആദ്യപടിയായി ഭിന്നശേഷിക്കാർക്കായി സ്നേഹ യാത്ര എന്ന പേരിലുള്ള വിനോദയാത്ര പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റപ്പെട്ട അവസ്ഥയിൽ ഭിന്നശേഷിക്കാരായവരുടെ ജീവിതത്തിന് ഒരു പ്രതീക്ഷയും വെളിച്ചവുമാകുവാനും സ്വന്തം അധ്വാനത്തിലൂടെ അവർക്ക് ഒരു വരുമാനം ഉണ്ടാക്കുന്നതിനു മാണ് ഇത്തരമൊരു സംരംഭത്തിന് ഒരുങ്ങുന്നതെന്ന് പഞ്ചായത്ത് പസിഡൻ്റ് എസ്. ഷാജി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ