ഭിന്നശേഷിക്കാർക്കായി എലിക്കുളം പഞ്ചായത്തിന്റെ 'സ്നേഹയാത്ര'


ഭിന്നശേഷിക്കാർക്കായി എലിക്കുളം ഗ്രാമപഞ്ചായത്ത് സ്നേഹ യാത്ര എന്ന പേരിൽ സംഘടിപ്പിച്ച വിനോദയാത്ര വേറിട്ട ലോകമാണ് സൃഷ്ടിച്ചത് ചുറ്റുപാടും ബന്ധുക്കളും, അയൽക്കാര്യം എല്ലാം ഉണ്ടായിട്ടും കളിയും, ചിരിയുമില്ലാത്ത ഒറ്റപ്പെട്ട
ലോകത്ത് കഴിയുന്നവരുടെ കളിയും, ചിരിയും, പാട്ടും, ഡാൻസുമായിരുന്നു യാത്രയിലുടനീളം, രാവിലെ 9 ന് ഇളങ്ങുളം അമ്പലം ജംഗഷനിൽ നിന്ന് അൻപതിലധികം ഭിന്നശേഷിക്കാരും അവരുടെ സഹായികളും ഉൾപ്പെടെ രണ്ടു ബസുകൾ പ്രഭാതഭക്ഷണത്തിനു ശേഷം പുറപ്പെട്ട യാത്ര ഭിന്നശേഷിക്കാരുടെ പഞ്ചായത്ത് അംബാസിഡർ സുനീഷ് ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. കുമരകം കവണറ്റിൻകരയിൽ.നടന്ന കായൽയാത്ര കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ചീപ്പുങ്കലിൽ എത്തിയ കായൽയാത്ര സംഘം ഉച്ചഭക്ഷണത്തിനു ശേഷം സാഗരസംഗമത്തിനായി ആലപ്പുഴയ്ക്കു തിരിച്ചു. ആലപ്പുഴ ബീച്ചിൽ നടന്ന കലാസംഗമം നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു.

യാത്രാഗംങ്ങളുടെ വിവിധ കലാപരിപാടികൾ സാഗരത്തിൻ്റെ രൗദ്രതെ യേയും ശാന്തമാക്കി.വിനോദ യാത്രക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാജി, വൈസ് പ്രസിഡൻ്റ് സെൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷ രായ ഷേർളി അന്ത്യാങ്കളം', സൂര്യാമോൾ, അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ, സിനി ജോയ്, മാത്യൂസ്‌ പെരുമനങ്ങാട്, ആഷാമോൾ, ദീപ ശ്രീജേഷ്, സിനിമോൾ, കെ.എം.ചാക്കോ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, യമുന പ്രസാദ് പഞ്ചായത്ത് സെക്രട്ടറി സിബി ജോസ് കെ., ഹെൽത്ത് ഇൻസ്പെക്ടർ ഷിജു കെ.എം., ഐ സി.ഡി.എസ് 'സൂപ്പർവൈസർ മോളമ്മ, ആശ വർക്കറുമാർ, തുടങ്ങിയവർ നേതൃത്വം നല്കി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌