മരിയസദനത്തിന്‍റെ സംരക്ഷണയില്‍ ജീവിതം വീണ്ടെടുത്ത് ജന്മനാടുകളിലേക്ക് മടങ്ങി ഇതരസംസ്ഥാനക്കാര്‍
മരിയസദനത്തിന്‍റെ സംരക്ഷണയില്‍ ജീവിതം വീണ്ടെടുത്ത് ജന്മനാടുകളിലേക്ക് മടങ്ങി ഇതരസംസ്ഥാനക്കാര്‍
പാലാ: മരിയസദനത്തിന്‍റെ സ്നേഹകരങ്ങളില്‍ ജീവിതം തിരികെപിടിച്ച ഇതര സംസ്ഥാനക്കാരായ അന്തേവാസികള്‍ ജന്മനാടുകളിലേക്കും വീടുകളിലേക്കും മടങ്ങി.മാനസികാസ്വത്താല്‍ ഒറ്റപ്പെട്ടു നാടുവിട്ടലഞ്ഞു മരിയസദനത്തിലെത്തിയ 14 ഓളം വരുന്ന ഇതര സംസ്ഥാനക്കാരായ അന്തേവാസികളെ സുന്മനസുകളുടെ സഹായതോടെയാണ് വീടുകളിലേക്ക് മടങ്ങുന്നത്.
മരിയസദനത്തില്‍ സംരക്ഷണത്തില്‍ കഴിഞ്ഞുവന്നിരുന്ന ഇവരെ നടപടികള്‍ പൂര്‍ത്തിയാക്കി തമിഴ്നാട് വില്ലുപുരം ജില്ലയിലെ അന്‍പുജ്യോതി ആശ്രമത്തിലേക്കു എത്തിച്ചു.ആശ്രമത്തില്‍ എത്തിച്ചശേഷം ഇവരെ രാജസ്ഥാന്‍ ഭാരത്പുരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്നഘര്‍ ആശ്രമത്തിലേക്കും അവിടെനിന്ന് ബന്ധുകളുള്ളവരെ സ്വന്തം വീടുകളിലേക്കും എത്തിക്കാനുമുളള നടപടികള്‍ പൂര്‍ത്തിയാക്കിയതായി മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് പറഞ്ഞു
https://youtu.be/sUMhFXsdqns
കൂടാതെ കഴിഞ്ഞവര്‍ഷം ഇതേരീതിയില്‍ മരിയസദനത്തിലെത്തിയ സപ്ന എന്ന സ്ത്രിയെ അപ്നഖര്‍ ആശ്രമത്തിന്‍റെ സഹായത്തോടെ ഉത്തര്‍പ്രദേശിലെ സ്വന്തം നാട്ടിലെത്തിക്കുവാന്‍ സാധിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പ്രജോധനമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴനാട്,ബീഹാര്‍,ആസാം,ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നായി പലവര്‍ഷങ്ങളായി നിരവധി അന്യസംസ്ഥാനക്കാര്‍ മരിയസദനത്തില്‍ എത്തിയിരുന്നു. മാനസികസ്വതകളെ തുടര്‍ന്ന് അലഞ്ഞുതിരിഞ്ഞെത്തിയ ഇവരെ ജില്ലകളിലെ വിവിധ പോലീസ് അധികാരികളുടെ നേതൃത്വ്ത്തിലാണ് ഇവരില്‍ പലരെയും മരിയസദനത്തില്‍ ചികിത്സക്കും സംരക്ഷണതിനുമായി എത്തിച്ചത്.തുടര്‍ പരിചരണവും ചികിസയും ലഭിച്ച ഇവരില്‍ പലരും സാധാരണ ജീവിതത്തിലേക്ക് എത്തിക്കുവാനും മരിയസദനത്തിനു സാധിച്ചതായി ജനമൈത്രി പോലീസ് ശ്രീ.ഷാജിമോന്‍ എ.സ്,സുദേവ് s എന്നിവര്‍ പറഞ്ഞു. ജീവിതത്തിന്‍റെ വഴിത്താരയില്‍ മനസിന്‍റെ താളംതെറ്റി അലഞ്ഞുതിരിയാനും വഴിയോരങ്ങളില്‍ ജീവിച്ചുതീര്‍ക്കുവാനും വിധിക്കപ്പെട്ട ഇവരെ നാടുകളിലേക്ക്ത്തിക്കുക എന്നത് മരിയസദനത്തിന്‍റെ പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലുകളായിമാറി. പാലാ ജനമൈത്രി പോലീസിന്‍റെയും മറ്റ് അധിക്കാരികളുടെയും അനുമതി ലഭ്യമയതോടെയാണ് ഇതര സംസ്ഥാനക്കാരായ ഇവരെ ഉറ്റവരുടെ അടുത്തേക്ക് പോകാന്‍ വഴിയൊരിങ്ങിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ