കോടികൾ പാഴാക്കിയ അമിനിറ്റി സെൻ്റർ ജനങ്ങൾക്ക് തുറന്ന് കൊടുക്കണം : സജി മഞ്ഞക്കടമ്പിൽ
കോടികൾ പാഴാക്കിയ അമിനിറ്റി സെൻ്റർ ജനങ്ങൾക്ക് തുറന്ന് കൊടുക്കണം : സജി മഞ്ഞക്കടമ്പിൽ
പാലാ : പാലാ ടൗണിൻ്റെ ഹൃദയ ഭാഗത്ത് നാലു കോടി 80 ലക്ഷം രൂപ പാഴാക്കി നിർമാണം പൂർത്തീകരിച്ചിരിക്കുന്ന ടൂറിസം അമിനിറ്റി സെൻ്റർ നിലവിൽ സാമൂഹ്യവിരുദ്ധരടെ അനാശാസ്യ താവളമായി മാറിയിരിക്കുകയാണെന്നും, ഇത് പാലായ്ക്ക് അപമാനകരമായി മാറാതിരിക്കുവാൻ പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ സംസ്ഥാന സർക്കാരും, ടൂറിസം ഡിപ്പാർട്ട്മെൻറും തയാറാകണമെന്നും കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കേരളാ യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമാണം പൂർത്തീകരിച്ച അമിനിറ്റി സെൻ്റർ കവാടത്തിങ്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/455570054536094/posts/5062268610532859/
യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിനു പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി.
പാർട്ടി നേതാക്കളായ അഡ്വ. ജോബി കുറ്റിക്കാട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേൽ, KC കുഞ്ഞുമോൻ, റിജോ ഒരപ്പുഴക്കൽ , ബോബി മൂന്നുമാക്കൽ, യൂത്ത് ഫ്രണ്ട് നേതാക്കളായ ഡിജു സെബാസ്റ്റ്യൻ, ലിറ്റോ പാറേക്കാട്ടിൽ, നോയൽ ലൂക്ക്, മെൽബിൻ പറമുണ്ട, സിബി നെല്ലൻകുഴിയിൽ, ടോം ജോസഫ്, തോമസുകുട്ടി ആണ്ടൂക്കുന്നേൽ, സന്തോഷ് വള്ളോംകുഴി , സജി ഓലിക്കര ,ജോസ് വരിക്കമാക്കൽ, ജോബി കുമ്പളം, റോഷൻ ജോസ്, അരുൺ ചക്കാംപുഴ,സന്തോഷ് ചിറ്റാനപ്പാറ , ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, ജോസു ഷാജി, മെൽവിൻ സജി തുടങ്ങിയവർ പ്രസംഗിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ