കൊവിഡ് പോരാളി രതീഷ് കുമാർ നക്ഷത്രയ്ക്ക് അക്ഷര നഗരിയുടെ ആദരവ്
കോവിഡ് കാലഘട്ടത്തിലെ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾക്കുള്ള സോഷ്യൽ ജസ്റ്റിസ് ഫോറത്തിൻ്റെ ആദരവ് സാമൂഹ്യ പ്രവർത്തകനായ രതീഷ് കുമാർ നക്ഷത്രയ്ക്ക്. ഉരുളികുന്നം കല്ലൂക്കുന്നേൽ രതീഷ് കുമാർ (38) ചെറുപ്പം മുതൽ തന്നെ അശരണരുടേയും, ആലംബഹീനരുടേയും കണ്ണീരൊപ്പുവാൻ മുൻനിരയിലുണ്ടായിരുന്നു.
അയൽവാസിയും, സമപ്രായക്കാരനും വികലാംഗനുമായ വ്യക്തിക്ക് സ്വന്തം സ്ഥാപനത്തിൽ അയാൾക്ക് ചെയ്യാനാവുന്ന തൊഴിലിന് ഇരിപ്പിടം നല്കിക്കൊണ്ടായിരുന്നു രതീഷ് കുമാറിൻ്റെ സാമൂഹ്യ പ്രതിബദ്ധയുടെ തുടക്കം.നാടാകെ ബാധിച്ച
കൊവിഡ് മഹാമാരി കാലത്ത് ഇരുനൂറിലേറെ രോഗികളെ തൻ്റെ സ്വന്തം വാഹനത്തിൽ തികച്ചും സൗജന്യമായി ജില്ലയിലെ വിവിധ ആശുപത്രികളിലെത്തിക്കുകയും രോഗം ഭേദമായശേഷം അവരെ തിരികെ വീടുകളിലെത്തിക്കുകയും ചെയ്തു.
തൻ്റെ ബന്ധുവിൻ്റെ കൊവിഡ് ബാധിച്ചുള്ള മരണവും' രതീഷ് കുമാർ മാത്രമായി മൃതദേഹം ഒറ്റയ്ക്ക് സംസ്കരിക്കേണ്ടി വന്ന സാഹചര്യവും ആണ് രതീഷ് കുമാറിന് കൊവിഡ് എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിന് ഇറങ്ങുവാൻ പ്രേരണയായത്.തൻ്റെ ബന്ധുവിനെ ആശുപത്രിയിലെത്തിക്കുവാൻ വാഹനം തേടിയലഞ്ഞ രതീഷ് കുമാറിൻ്റെ ബുദ്ധിമുട്ടാണ്.പിന്നീട് ഇരുനൂറിലേറെ കൊവിഡ് രോഗികളുടെ യാത്ര സുഗമമാക്കിയത്.ഭാര്യ രഞ്ജിനിയും ഏകമകൻ ദേവസൂര്യനും രതീഷിന് എല്ലാ വിധ പിന്തുണയും നല്കുന്നുമുണ്ട്. ഈ മാസം 9ന് കോട്ടയം എം.ഡി.സെമിനാരി ഹയർ സെക്കൻണ്ടറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യിൽ നിന്ന് രതീഷ് കുമാർ ആദരവ് ഏറ്റുവാങ്ങും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ