ജനറൽ ആശുപത്രി സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് എം എൽ എ
ജനറൽ ആശുപത്രി സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് എം എൽ എ
പാലാ: ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ജനറൽ ആശുപത്രി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ പി യിൽ എത്തുന്നവർക്കു ഇരിക്കാനുള്ള കസേരകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കസേരകൾ ലഭ്യമാക്കാനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാലായിൽ കാത്ത്ലാബ് അനുവദിക്കണമെന്ന ആവശ്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും.പാലായിൽ നിന്നും സ്ഥലം മാറ്റിയ കാർഡിയോളജിസ്റ്റിനെ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് അടക്കമുള്ള സ്റ്റാഫുകളുടെ കുറവുണ്ട്. ഇതു പരിഹരിക്കാൻ സർക്കാരിന് നിവേദനം നൽകും. ജില്ലയിലെ മികച്ച ഫിസിയോതെറാപ്പി യൂണിറ്റ് എല്ലാ സൗകര്യങ്ങളോടും കൂടി പാലായിൽ പ്രവർത്തിക്കുന്നതിൽ എം എൽ എ സംതൃപ്തി രേഖപ്പെടുത്തി.
ഓക്സിജൻ പ്ലാൻ്റിൻ്റെ പ്രവർത്തനത്തിൽ എം എൽ എ സംതൃപ്തി രേഖപ്പെടുത്തി. ദിനംപ്രതി ആയിരം ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാലായ്ക്ക് അനുവദിച്ച പത്തു ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തിന് സജ്ജമായ രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി ലാബ് സർവ്വീസും എം എൽ എ സന്ദർശിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ ഷമ്മി രാജൻ, ആർ എം ഓമാരായ ഡോ അനീഷ് ഭദ്രൻ, ഡോ സോളി മാത്യു ഉൾപ്പെടെയുള്ളവരുമായി ആശുപത്രി വികസനം സംബന്ധിച്ച് മാണി സി കാപ്പൻ ചർച്ച നടത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ