ഉരുളികുന്നം - ഞണ്ടു പാറ റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു.
ഉരുളികുന്നം ഞണ്ടു പാറ റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കലിൻ്റെ പത്തു ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ചാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. ഈ റോഡ് നിർമ്മാണം പൂർത്തിയാവുന്നതോടെ ഉരുളികുന്നം സെൻ്റ് ജോർജ് പള്ളി, സെൻ്റ് ജോർജ് യു.പി.സ്കൂൾ, അംഗനവാടി എന്നിവിടങ്ങളിലേക്ക് യാത്ര സുഗമമാവും
പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ നിർവ്വഹിച്ചു. വാർഡംഗം യമുന പ്രസാദ് അധ്യക്ഷത വഹിച്ചു സെൻ്റ് ജോർജ് പള്ളി വികാരി ഫാ.തോമസ് വാലുമ്മേൽ അനുഗ്രഹ പ്രഭാഷണം നടത്തി. എലിക്കുളം ഗ്രാമപഞ്ചായത്തംഗങ്ങളായ ജെയിംസ് ജീരകത്ത്, സിനി ജോയി എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്തംഗമായ ജോസ് മോൻ മുണ്ടയ്ക്കലിൻ്റെ രണ്ടാമത്തെ സംരംഭമാണ് ഉരുളികുന്നം - ഞണ്ടു പാറ റോഡ്, ആദ്യ സംരഭമായ കുരുവിക്കൂട് - ജീരകത്തും പടി റോഡിൻ്റെ പുനർ നിർമ്മാണം പൂർത്തിയായതിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മാണി.സി.കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ