വിവാഹിതനാണ് എന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ
രണ്ടാമതും വിവാഹം കഴിച്ചു;നിരവധി വഞ്ചനാ കേസിലെ പ്രതി 20 ലക്ഷം കൂടി തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ
വിവാഹിതനാണ് എന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത പാലാ പോണാട് കരിങ്ങാട്ട് രാജേഷിനെ (49)യാണ് പാലാ സി.ഐ. കെ പി ടോംസൺ അറസ്റ്റ് ചെയ്തത്.
വിദേശത്ത് ജോലി വാഗ്ദാനം നൽകി ജോലി നൽകാതെ നിരവധി പേരെ വഞ്ചിച്ചതിന് ഇയാൾക്കെതിരെ കാസർഗോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 2007 മുതൽ നിരവധി കേസുകൾ നിലവിലുണ്ട്.
2017 ൽ വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ